Tumgik
24timemedia · 3 days
Text
Tumblr media Tumblr media
നവാഗതനായ മുജീബ് ടി മുഹമ്മദ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദംഎന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു. ടി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്,സാഗർ അയ്യപ്പനാണ് ചായാഗ്രഹണം.
ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാ സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ഒരു മൾട്ടി ജോണർ ചിത്രമാണ് അഞ്ചാം വേദം. കട്ടപ്പനയിലെ മലയോര പ്രദേശങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
കുരിശുമല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സത്താറിനെക്കാൾ പ്രായം കൂടുതലായിരുന്നെങ്കിലും കുട്ടിക്കാലം മുതൽ അവന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവളായിരുന്നു സാഹിബ. സാത്താറിന്റെ രാഷ്ട്രീയ നിലപാട്, സാഹിബയുടെ വാപ്പയായ ഹൈദറിന്റെ കടുത്ത മത വിശ്വാസത്തിന് തീർത്തും എതിരായിരുന്നു. മാത്രമല്ല കുട്ടിക്കാലത്തുള്ള ഉമ്മയുടെ വിയോഗ ശേഷം തനിക്ക് വേണ്ടി മാത്രം ജീവിച്ച വാപ്പയെ ധിക്കരിക്കാൻ സാഹിബയ്ക്ക് കഴിയുമായിരുന്നില്ല. അത് കൊണ്ട് തന്നെ സാഹിബ അഷറഫിന്റെ ഭാര്യയാകുന്നത് സാത്താറിന് കണ്ട് നിൽക്കേണ്ടി വന്നു.
മത ഭ്രാന്തിന്റെ പൈശാചികത ഭർത്താവിന്റെ രൂപത്തിൽ അവളെ വേട്ടയാടിയപ്പോൾ മത നിയമം അനുശാസിച്ചിരുന്ന ഫസഹ് ചൊല്ലി അവൾ തന്റെ ഭർത്താവിനെ ഒഴിവാക്കി. അപ്പോഴും തന്നെ സ്വീകരിക്കാൻ സത്താർ ഒരുക്കമായിരുന്നിട്ടു പോലും ഒരു രണ്ടാം കെട്ടുകാരിയായി അവന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാൻ സാഹിബയ്ക്ക് ആകുമായിരുന്നില്ല.
തന്റെ വാപ്പയുടെ അടിയുറച്ച മത വിശ്വാസങ്ങളും സാത്താറിന്റെ വീട്ടുകാരുടെ എതിർപ്പും അവളുടെ തീരുമാനത്തിന് ആക്കം കൂട്ടിയിരുന്നു. ഭർത്താവിനെ ഒഴിവാക്കാൻ ഫസഹ് എന്ന മത നിയമം ഉണ്ടെന്ന് സാഹിബ്യ്ക്ക് പറഞ്ഞു കൊടുത്തത് അവളുടെ ഭർത്താവിന്റെ വാപ്പ തന്നെയായിരുന്നു. ഇതിൽ രോഷാകുലനായ അഷറഫ് സ്വന്തം വാപ്പയെ ക്രൂരമായി കൊലപ്പെടുത്തുന്നു.
തുടർന്ന് ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാസന്ദർഭങ്ങളുമായി ഒരു സസ്പെൻസ് ത്രില്ലിംഗ് ദൃശ്യാനുഭവമായി മാറുകയാണ് ഈ സിനിമയിലെ ഓരോ രംഗങ്ങളും. നിലവിലുള്ള ജാതി, മത, രാഷ്ട്രീയ സാഹചര്യങ്ങളെ തന്മയത്തോടെ കോർത്തിണക്കിയ ഒരു ആക്ഷേപഹാസ്യ ചിത്രം കൂടിയാണ് അഞ്ചാംവേദം .. വേഷം കൊണ്ടും, ഭാഷ കൊണ്ടും,ചിന്തകൊണ്ടും ആരാധനകൊണ്ടും നാം വിഭിന്നരാണെങ്കിലും സകല ജാതി മത രാഷ്ട്രീയ വിശ്വാസങ്ങൾക്കും അതീതമായി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുവാൻ പഠിക്കുക എന്ന സന്ദേശമാണ് ഈ സിനിമ നമുക്ക് കൈമാറുന്നത്.
പുതുമുഖമായ വിഹാൻ വിഷ്ണു ആണ് നായകൻ. അറം എന്ന നയൻ‌താര ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്മി��ുടെ മലയാളത്തിലെ ആദ്യ ചിത്രമാണ് അഞ്ചാം വേദം. മാധവി കാമ്പസ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ തമിഴിൽ ശ്രദ്ധേയനായ സജിത്ത് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോളേജ്ഡെയ്സ്, പ്രമുഖൻ തുടങ്ങി ഏതാനും ചില സിനിമകളിലൂടെ സജിത്ത് രാജ് മലയാളികൾക്കും പരിചിതനാണ്.
റഫീഖ് അഹമ്മദ്,മുരുകൻ കാട്ടാക്കട, സൗമ്യരാജ് എന്നിവർ ഗാനങ്ങൾ രചിച്ചിരിക്കുന്നു.ജോജി തോമസ് ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്.ബിനീഷ് രാജ് അഞ്ചാം വേദത്തിൽ തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്തതിനൊപ്പം വി എഫ് എക്സ് ചെയ്തിരിക്കുന്നു.
മറ്റ് അഭിനേതാക്കൾ അമർനാഥ്,ഹരിചന്ദ്രൻ,ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, അജിത്ത് പെരുമ്പാവൂർ,അനീഷ് ആനന്ദ്,സംക്രന്ദനൻ, നാഗരാജ്,ജിൻസി ചിന്നപ്പൻ, അമ്പിളി,സൗമ്യരാജ് തുടങ്ങിയവരാണ്.
എഡിറ്റിംഗ് ഹരിരാജ ഗൃഹ.പശ്ചാത്തല സംഗീതം വിഷ്ണു വി ദിവാകരൻ.പ്രൊജക്റ്റ് ഡിസൈനർ രാജീവ് ഗോപി. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകർ .ആർട്ട്‌ രാജേഷ് ശങ്കർ. കോസ്റ്റുംസ് ഉണ്ണി പാലക്കാട്. മേക്കപ്പ് സുധി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ ബാലു നീലംപേരൂർ. ആക്ഷൻ കുങ്ഫു സജിത്ത്. പി ആർ ഒ എം കെ ഷെജിൻ.
0 notes
24timemedia · 3 days
Text
Tumblr media
ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന ഫാമിലി ഫൺ എൻ്റർടെയിനർ 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് എത്തുന്നു
ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "മാരിവില്ലിൻ ഗോപുരങ്ങൾ". ചിത്രം മെയ് 10ന് തീയേറ്റർ റിലീസ് എത്തുന്നു. ദുബായ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള ഓവർസീസ് റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്.
സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ എൻ്റർടെയിനറായ ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹൻ്റേതാണ് ചിത്രത്തിൻ്റെ തിരക്കഥ. വിനായക് ശശികുമാറിന്റെതാണ് വരികൾ.
ശ്യാമപ്രകാശ്.എം.എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, കോ -ഡയറക്ടർ: പ്രമോദ് മോഹൻ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: റിസണൻസ് ഓഡിയോസ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്,എസ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
0 notes
24timemedia · 4 days
Text
Tumblr media
youtube
0 notes
24timemedia · 4 days
Text
Tumblr media Tumblr media
അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ എത്തുന്നു.
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജേഷ് രാഘവൻ ഒരു ചിത്രത്തിന് രചന നിർവഹിക്കുന്നത് എന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ദിലീപ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. റൊമാന്റിക് കോമഡി എന്റർടൈനർ ആയ ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാർ ആണ്. ത്രീ ഡോട്ട്സ്, ഒന്നും മിണ്ടാതെ, സ്വർഗ്ഗത്തേക്കാൾ സുന്ദരം, വാദ്യാർ തുടങ്ങിയവയാണ് രാജേഷ് രാഘവൻ രചിച്ച ചിത്രങ്ങൾ. ജീവിതഗന്ധിയായ കാമ്പുള്ള കഥകൾ സിനിമയാക്കിയ കഥാ കാരനാണ് രാജേഷ് രാഘവൻ.
പെറ്റമ്മയാൽ ബാല്യത്തിൽ ഉപേക്ഷിക്കപ്പെട്ട അരവിന്ദൻ എന്ന യുവാവിന്റെ തേങ്ങൽ, അമ്മയെ അന്വേഷിച്ചുള്ള യാത്രകൾ ഇവയൊക്കെ മനസ്സിൽ ഒരു വിങ്ങലായി അഭ്രപാളികളിൽ നമ്മൾ കണ്ടതാണ്. പ്രേക്ഷകമനസ്സിനെ തൊട്ടറിഞ്ഞ തിരക്കഥാകൃത്തിന്റെ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ വിജയവും ചലച്ചിത്രപ്രവർത്തകർ ആസ്വദിച്ചതാണ്.ജീവസുറ്റ കഥാപാത്രങ്ങൾ തേടിയുള്ള അന്വേഷണത്തിൽ ജീവിതത്തിന്റെ കൈപ്പും മധുരവും നിറഞ്ഞ കാഴ്ചകൾ മനോഹരമായി തൂലികവൽക്കരണം ചെയ്ത രചയിതാവ് . ഹ്യൂമറിനും സെന്റിമെൻസിനും പ്രാധാന്യം നൽകി കൊണ്ട് രചന നിർവഹിച്ച തന്റെ പുതിയ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കും എന്ന ശുഭപ്രതീക്ഷയിലാണ്.. പി ആർ ഒ എം കെ ഷെജിൻ
0 notes
24timemedia · 5 days
Text
Tumblr media
വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോർജ്; 'ആരോ' മെയ് 9ന് തീയേറ്ററുകളിലേക്ക്…..
ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആരോ’. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നിവയുടെ ബാനറിൽ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം റഷീദ് പാറയ്ക്കൽ, കരീം എന്നിവർ ചേർന്നെഴുതുന്നു. അഞ്ജലി ടീം: ജി.കെ. പിള്ള, ഡോ. രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ. മാധേഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ നൗഫൽ അബ്ദുള്ള ആണ്.
ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജി ബാൽ, പ്രൊജക്റ്റ് ഡിസൈനർ: എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ: താഹീർ മട്ടാഞ്ചേരി, ആർട്ട്: സുനിൽ ലാവണ്യ, മേക്കപ്പ്: രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം: പ്രദീപ് കടകശ്ശേരി, സൗണ്ട് ഡിസൈൻ: ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ: അശോക് മേനോൻ, വിഷ്ണു എൻ.കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സി.കെ. ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്ടർ: ബാബു, അസിസ്റ്റന്റ് ഡയറക്ടർ: സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് സദാശിവൻ , ആക്ഷൻ: ബ്രൂസ്ലി രാജേഷ്, നൃത്തം: തമ്പി നില, പ്രൊഡക്ഷൻ മാനേജർ: പി.സി. വർഗ്ഗീസ്, പി ആർ ഒ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: ബ്രിങ്ഫോർത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ്: സമ്പത്ത് നാരായണൻ, ഡിസൈൻസ്: ആർട്ടോ കാർപ്പസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
0 notes
24timemedia · 5 days
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
: . എം.എ നിഷാദിൻ്റെ ഒരു അന്വേഷണത്തിൻ്റെ തുടക്കം ആരംഭിച്ചു. ……………… …………………… നടനും സംവിധായകനുമായ എം.എം നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച കോട്ടയത്ത് ആരംഭിച്ചു. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിൻ്റെ പ്രമേയം പിതാവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം.കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നും എടുത്തതാണ്. മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ .നിർമ്മിച്ച ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോട്ടയം പി.ഡബ്ലഡി.റസ്റ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ ബഹു.സഹകരണ വകുപ്പു മന്ത്രി വി.എൻ.വാസവൻ സ്വിച്ചോൺ ക��മ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നേരത്തെ സെഞ്ച്വറി കൊച്ചുമോൻ എം.എ. നിഷാദ്, വിവേക് മേനോൻ, ജോൺ കുട്ടി ബിനു മുരളി, എന്നിവരും അഭിനേതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചിരുന്നു. റിട്ട. ക്രൈംബ്രാഞ്ച് എസ്.പി.ഷാനവാസ് ഫസ്റ്റ് ക്ലാപ്പും നൽകി. ചലച്ചിത്ര ,സാമൂഹ്യ, രാഷ്ടീയ രംഗങ്ങളിലെ നിരവധി പേരും, ബന്ധുമിത്രാദികളു ടേയും നിറസാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. സുധീർ കരമന, സുധീഷ്, ബാബു നമ്പൂതിരി ,കലാഭവൻ നവാസ്, ദുർഗാ കൃഷ്ണാ, സിനി ഏബ്രഹാം, അനു നായർ, തുടങ്ങിയ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ടായിരുന്ന.ഇവർ പങ്കെടുത്ത ഒരു രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്. വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ റെഷൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, വിജയ് ബാബു. സമുദ്രക്കനി അശോകൻ, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, ജൂഡ് ആൻ്റെണി, കോട്ടയം നസീർ, സാ സ്വികാ അനുമോൾ, , ശിവദാ'' ഇർഷാദ്, ജനാർദ്ദനൻ, കുഞ്ചൻ ബിജു സോപാനം, സംമിനു സിജോ, പൊന്നമ്മ ബാബു'സന്ധ്യാ മനോജ്, എയ്ഞ്ചലീനാ ഏബ്രഹാം, ,ശ്രുതി വിപിൻ, ജയ്നാ ജയ്മോൻ, ജയകുമാർ, ജയകൃഷ്ണൻ, പ്രമോദ് വെളിയനാട്, ഗുണ്ടു.കാട്സാബു സുന്ദരപാണ്ഡ്യൻ 1 രാജേഷ് അമ്പലപ്പുഴ അനീഷ് ഗോപാൽ, അനീഷ് കാവിൽ, നവനീത് കൃഷ്ണ,, ആർ.ജെ. മുരുകൻ എന്നിവർക്കൊപ്പം എം.എ.നിഷാദും പ്രധാന വേഷത്തിലെത്തുന്നു ഗാനങ്ങൾ - പ്രഭാവർമ്മ.ഹരിനാരായണൻ, പളനി ഭാരതി, സംഗീതം - എം .ജയചന്ദ്രൻ. ഛായാഗ്രഹണം - വിവേക് മേനോൻ ' എഡിറ്റിംഗ് - ജോൺ കുട്ടി. പ്രൊഡക്ഷൻ ഡി സൈനർ-ഗിരീഷ് മേനോൻ. കലാസംവിധാനം - ദേവൻ കൊടുങ്ങല്ലൂർ മേക്കപ്പ് - റോണക്സ് സേവ്യർ കോസ്റ്റ്യം ഡിസൈൻ - സമീരാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കൃഷ്ണകുമാർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രമേഷ് അമ്മ നാഥ്. ഷമീർ സലാം. പ്രൊഡക്ഷൻ മാനേജേഴ്സ് - സുജിത്.വി.സുഗതൻ, ശ്രീശൻ, ഏരിമല പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- റിയാസ് പട്ടാമ്പി പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി കോട്ടയം,വാഗമൺ, പീരുമേട്, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയാകും. വാഴൂർ ജോസ്. ഫോട്ടോ ഫിറോഷ്.കെ. ജയേഷ്
0 notes
24timemedia · 6 days
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
രജപുത്ര - തരുൺ മൂർത്തി ചിത്രം ആരംഭിച്ചു.ോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള ഈ കോമ്പിനേഷൻ ഒത്തുചേർന്നത്. രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷണ്മുഖം ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായ ഒരു ഡ്രൈവറാണ്'ഷണ്മുഖം. കുട്ടംബത്തെ ഏറെ സ്നേഹിക്കുന്ന. ഒരു കുട്ടംബ നാഥൻ ' നല്ല സുഹൃത് ണ്ഡവും, നാട്ടുകാരുടെ ഏറെ പ്രിയപ്പെട്ടവനമായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയുമായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ഏറെ ഇടവേളക്കുശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, എന്നിവരും നിരവധി പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. കഥ - കെ.ആർ. സുനിൽ തിരക്കഥ - തരുൺ മൂർത്തി. - കെ.ആർ. സുനിൽ. സംഗീതം. ജെയ്ക്ക്- ബിജോയ്സ്. ഛായാഗ്രഹണം - ഷാജികുമാർ. പ്രൊഡക്ഷൻ ഡിസൈനർ - ഗോകുൽ ദാസ്. മേക്കപ്പ് - പട്ടണം റഷീദ് കോസ്റ്റ്യും ഡിസൈൻ -സമീരാസനീഷ് . കോ-ഡയറക്ടർ - ബിനു പപ്പു. പ്രൊഡക്ഷൻ മാനേജർ - ശിവൻ പൂജപ്പുരം പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ്. മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താണ്. രജപുത്രാ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തി ക്കുന്നു. വാഴൂർ ജോസ്. ഫോട്ടോ. അമൽ
0 notes
24timemedia · 7 days
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
: സൂപ്പർ മാനെ ആരാധിക്കുന്ന കുട്ടികളുടെ ചിത്രം കോഴിക്കോട്ട് ആരംഭിച്ചു
ഏപ്രിൽ ഇരുപത്തിയൊന്ന് ഞായറാഴ്ച്ച … കോഴിക്കോട്ടെ കുന്ദമംഗലത്തിനടുത്ത് - .കോട്ടാൽത്താഴം എന്ന ഗ്രാമത്തിലെ സങ്കേതം ജംഗ്‌ഷനിലായിരുന്നു കിരൺ നാരായണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. … വൈവിദ്ധ്യമാർന്ന പ്രമേയത്തിലൂടെ ശ്രദ്ധേയമായ ഒരു ബിരിയാണി കിസ്സ എന്ന ചിത്രത്തിനു ശേഷം കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളും അവർക്ക് താങ്ങും തണലുമാകുന്ന ഒരു ചെരുപ്പക്കാരൻ്റേയും ആത്മബന്ധത്തിൻ്റെ കഥയാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയോടെയും അവതരിപ്പിക്കുന്നത്. ലളിതമായി നടന്ന ചടങ്ങിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ഫസ്റ്റ് ക്ലാപ്പു നൽകിക്കൊണ്ടാണ് ചിത്രത്തിന് തുടക്കമായത്. ആദ്യ രംഗത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബാലതാരങ്ങളായ ശ്രീപത് യാൻ (മോളികപ്പുറം ഫെയിം) ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ എന്നിവരുമാണ് അഭിനയിച്ചത്. സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ മനസ്സിൽ ആരാധിക്കുന്ന നാലു കുട്ടികൾ പുളി, ഇയാൻ ഹർഷൻ, മെഹ്ഫിൽ, എന്നിവരാണിവർ. അത്തരത്തിലൊരു കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു സിനിമ നിർമ്മിക്കണമെന്നാഗ്ര ഹിച്ചു നടക്കുകയാണിവർ. തങ്ങൾക്ക് അസാധ്യമായ കാര്യങ്ങൾ ചെയ്യാനിറങ്ങിത്തിരിച്ച കുട്ടികൾക്ക് മുന്നിൽ പ്രിയേഷ് എന്ന നാട്ടിലെ ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു'പ്രിയേഷിൻ്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത് ''ഇവിടെ കുട്ടികളുടെ ഈ ആഗ്രഹം നടക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കുടിയാണ് ഈ ചിത്രം. കുട്ടികളേയും, കുടുംബണളേയും ഏറെ ആകർഷിക്കും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്.
ലാലു അലക്സ്, സാജു നവോദയാ ,വിജിലേഷ്, ബിനു തൃക്കാക്കര ,അനീഷ്.ജി.മേനോൻ ,ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ ,അർഷ, സൂസൻ രാജ് കെ.പി.ഏ.സി, ആവണി, എന്നിവരും പ്രധാന താരങ്ങളാണ്. കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്ദഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അരുൺ വെഞ്ഞാറമൂട് . മേക്കപ്പ് - ബൈജു ബാലരാമപുരം ' കോസ്റ്റ്യം - ഡിസൈൻ -സുജിത് മട്ടന്നൂർ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - ഷിബു രവീന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -സഞ്ജയ്.ജി.കൃഷ്ണൻ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -ചന്ദ്രമോഹൻ എസ്.ആർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പാപ്പച്ചൻ ധനുവച്ചപുരം . താര കാരാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കുന്ദമംഗലം, മുക്കം,, ഭാഗങ്ങളിലായി പൂർത്തിയാകും. വാഴൂർ ജോസ്. ഫോട്ടോ - ശാലു പേയാട്.
0 notes
24timemedia · 7 days
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
ഒമർ ലുലു ചിത്രത്തിൽ റഹ്മാനും ധ്യാനും ഷീലു ഏബ്രഹാമും; ചിത്രത്തിൻ്റെ പൂജയും സ്വിച്ചോണും നടന്നു…
ചിത്രീകരണം ഏഴുപുന്നയിൽ ആരംഭിച്ചു….
ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ഷീലു ഏബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് നായികമാർ. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും എഴുപുന്നയിൽ നടന്നു. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനഞ്ചാമത് ചിത്രമാണിത്.
ചിത്രത്തിൽ ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അഡാർ ലൗ എന്ന ഒമർ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിൻ്റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആൽബിയാണ്. അമീർ കൊച്ചിൻ, ഫ്ലെമി എബ്രഹാം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്, കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാ പാൽനായികുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, ലിറിക്സ്: ബി.കെ ഹരിനാരായണൻ, ചീഫ് അസോസിയേറ്റ് : ഉബൈനി യൂസഫ്, ആക്ഷൻ: തവസി രാജ്, കൊറിയോഗ്രാഫി: ഷരീഫ്, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
0 notes
24timemedia · 7 days
Text
അടിമുടി ഞെട്ടിക്കാൻ 'പെരുമാനി'യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…
Tumblr media
സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 'അപ്പൻ' ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി'യുടെ ടീസർ പുറത്തുവിട്ടു. 'പെരുമാനി' എന്ന ​ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ​ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ 'പെരുമാനി'യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.
2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് 'പെരുമാനി'. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് 'പെരുമാനി' എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.
'പെരുമാനി' എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ - സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ
https://youtu.be/HdXqk_R7slA?si=fnTBTs93bpZlOQBa
0 notes
24timemedia · 8 days
Text
Tumblr media Tumblr media Tumblr media
മാസ് ആക്ഷൻ രംഗങ്ങളുമായി തീയറ്ററിൽ പ്രേക്ഷകർ ഏറ്റെടുത്ത ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ് **എന്ന മലയാള ചിത്രം ഇപ്പോൾ യൂട്യൂബ് ചാനലിലും റിലീസ് ആയിരിക്കുന്നു.
സോഷ്യൽ മീഡിയ താരമായ രാജേഷിന്റെയും ചിന്നുവിന്റെയും യൂട്യൂബ് ചാനലിലൂടെയാണ് ഷോലൈ എന്ന ചിത്രം റിലീസ് ആയത്. .ഇവർ ഇരുവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏപ്രിൽ 19 ആം തീയതിയാണ് ചിത്രം യൂട്യൂബിൽ എത്തിയത്.
നവാഗതനായ സിജുഖമർ കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പുതുമുഖം അയാൻ ആദിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജേഷ് ഈശ്വർ, അനീഷ് ഖാൻ, കൃഷ്ണദാസ്, അജിത്ത് സോമൻ,അരിസ്റ്റോ സുരേഷ്, വി കെ ബൈജു, ക്ലീറ്റസ്, ഷ രീഫ് നട്ട്സ്,സ്നേഹ വിജീഷ്, ദീപ്തി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
സൗഹൃദത്തിന്റെ അതിർവരമ്പുകൾക്കപ്പുറം സഹോദര സ്നേഹത്തിന്റെ തീവ്രത വരച്ചു കാട്ടുന്ന ചിത്രം ആണിത്. പരുക്കനായ നായകന്റെ കനൽചൂളയിലെ എരിയുന്ന പ്രതികാര ദാഹത്തിന്റെ കഥ വേറിട്ട ഒരു ആഖ്യാന രീതിയിലൂടെ സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. പി ആർ ഒ എം കെ ഷെജിൻ.
youtube
0 notes
24timemedia · 10 days
Text
Tumblr media Tumblr media Tumblr media Tumblr media
വിക്രത്തിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 ന്റെ തീപ്പൊരി ടൈറ്റിൽ പ്രഖ്യാപനം : "വീര ധീര ശൂരൻ"
പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ട്‌ ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. "വീര ധീര ശൂരൻ" എന്നാണ് എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് . മൂന്നു മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ദൃശ്യങ്ങൾ. വിക്രത്തിന്റെ അൻപത്തി എട്ടാമത് പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പ്രമുഖ നിർമ്മാതാക്കളായ എച്ച്. ആർ. പിക്‌ചേഴ്‌സിന്റെ ഈ വമ്പൻ പ്രഖ്യാപനം നടന്നത്.
എസ് ജെ സൂര്യ, മലയാളി താരം സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി കലാകാരന്മാർ ഉൾപ്പെടുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സാര്‍പ്പട്ട പരമ്പരൈ ഫെയിം ദുഷാര വിജയനാണ് നായികയായി എത്തുന്നത്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാറിന്റെ സംഗീത സംവിധാനവും ചിയാൻ 62വിനെ കൂടുതൽ മികവുറ്റതാക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ എഡിറ്റർ പ്രസന്ന.ജി.കെയും ആർട്ട് ഡയറക്ഷൻ സി.എസ്. ബാലചന്ദറും നിർവഹിക്കുന്നു. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 21ന് മധുരയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.പി.ആര്‍.ഓ പ്രതീഷ് ശേഖര്‍. https://youtu.be/0utMPC7YxDM?si=NwejAWojZmiSL_DW
0 notes
24timemedia · 10 days
Text
Tumblr media
 *കിഷോറും ശ്രുതി മേനോനും ഒന്നിക്കുന്ന സൂപ്പർ നാച്ചുറൽ ത്രില്ലർ 'വടക്കൻ'; ബ്രസ്സൽസ് ഇൻ്റർനാഷണൽ ഫൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി.....*
കിഷോർ, ശ്രുതി മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സജീദ് എ സംവിധാനം ചെയ്ത ചിത്രമാണ് 'വടക്കൻ'. പുരാതന ദ്രാവിഡ പുരാണങ്ങളിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, സജീദിൻ്റെ കഥയെ ആസ്പദമാക്കി ഉണ്ണി ആർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രം തീർത്തും സൂപ്പർ നാച്ചുറൽ ത്രില്ലറാണ്. വടക്കൻ, നിർമ്മാതാക്കളുടെ അഭിപ്രായത്തിൽ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മൾട്ടി-ജെനർ ശ്രമമാണ്. അക്കാദമി അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനർ, ഛായാഗ്രഹണം കെയ്‌കോ നകഹാര, സംഗീതം ബിജിബാൽ എന്നിവരാണ്. പാക്കിസ്ഥാനി ഗായകനും ഗാനരചയിതാവുമായ സെബ് ബംഗഷും ഈ ടീമിൻ്റെ ഭാഗമാണ്.
 BIFFF മാർക്കറ്റ് 2024-ൻ്റെ ഇൻ്റർനാഷണൽ പ്രോജക്ട്‌സ് ഷോകേസ് വിഭാഗത്തിൽ ഇടംനേടുന്ന ആദ്യത്തെ മലയാളം സിനിമയെന്ന നിലയിൽ വടക്കൻ അഭിമാനത്തോടെ നിലകൊള്ളുന്നു. ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകളുടെ (FIAPF) ബഹുമാനവും അംഗീകാരവും നൽകുന്ന ബ്രസ്സൽസ് ഇൻ്റർനാഷണൽ ഫൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ, കാൻ ഫിലിം ഫെസ്റ്റിവൽ, ലൊകാർണോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയ്‌ക്കൊപ്പം മത്സര സ്പെഷ്യലൈസ്ഡ് ഫിലിം ഫെസ്റ്റിവലുകളുടെ എലൈറ്റ് കേഡർക്കിടയിൽ BIFFFൻ്റെ സ്ഥാനം നിലനിർത്തുന്നു.
വർഷങ്ങളായി പീറ്റർ ജാക്‌സൺ, ടെറി ഗില്ല്യം, വില്യം ഫ്രീഡ്‌കിൻ, പാർക്ക് ചാൻ-വൂക്ക്, ഗില്ലെർമോ ഡെൽ ടോറോ തുടങ്ങി നിരവധി പ്രമുഖരെ BIFFF സ്വാഗതം ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള അത്യാധുനിക പ്രോജക്ടുകൾക്കിടയിൽ BIFFF വിപണിയിൽ ഇടം നേടാനായത് വടക്കൻ്റെ നിർമ്മാതാക്കൾക്ക് ഒരു സുപ്രധാന നേട്ടമാണ്. ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോസിൻ്റെ ബാനറിൽ ജയദീപ് സിംഗ്, ഭവ്യ നിധി ശർമ്മ, നുസ്രത്ത് ദുറാനി എന്നിവർ ചേർന്നാണ് വടക്കൻ നിർമ്മിച്ചിരിക്കുന്നത്. പുരാതന വടക്കൻ മലബാർ നാടോടിക്കഥകളുടെ നിഗൂഢമായ സംഭവങൾ ഇഴചേർന്ന അമാനുഷിക ത്രില്ലറിൻ്റെ മേഖലകളിലേക്ക് ആഴ്ന്നിറങ്ങുന്ന സിനിമയാണ് വടക്കൻ.
ഈ വാർത്തയോട് പ്രതികരിച്ചുകൊണ്ട് ബ്രഹ്മയുഗം, ഭൂതകാലം തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകൻ രാഹുൽ സദാശിവൻ തൻ്റെ ആഹ്ലാദം പ്രകടിപ്പിച്ചു, "വടക്കൻ നേടിയ അന്താരാഷ്ട്ര അംഗീകാരം അങ്ങേയറ്റം സന്തോഷകരമാണ്. ആഗോളതലത്തിൽ മലയാള സിനിമയ്ക്കുള്ളിലെ ഈ അംഗീകാരത്തിന് ഏറെ സന്തോഷം. അഭിമാനത്തോടെ, നമ്മുടെ വ്യവസായത്തിൻ്റെ വൈവിധ്യവും സർഗ്ഗാത്മകതയും വീണ്ടും ഉറപ്പിക്കുന്നു." 
ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പ് സ്ഥാപകനും നിർമ്മാതാവുമായ ജയ്ദീപ് സിംഗ് കൂട്ടിച്ചേർത്തു, "വടക്കനിലൂടെ, ലോകോത്തര കാസ്റ്റ് & ക്രൂ പിന്തുണയ്‌ക്കുന്ന ആഗോള സംവേദനങ്ങളുമായി ഹൈപ്പർലോക്കൽ ആഖ്യാനങ്ങളെ തടസ്സമില്ലാതെ സംയോജിപ്പിച്ച് ഇന്ത്യൻ സിനിമയെ പുനർനിർവചിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ഒരു അമാനുഷിക ത്രില്ലർ എന്നതിലുപരി ഒരു ബഹുമാനമാണ്. ലോകമെമ്പാടും സഞ്ചരിക്കാൻ വലിയ സാധ്യതയുള്ള നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലേക്ക്. വൈവിധ്യമാർന്ന പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള യോജിച്ച ശ്രമത്തിൽ, വർഷം തോറും നടക്കുന്ന ഫെസ്റ്റിവൽ ഡി കാനിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒരു ഫിലിം മാർക്കറ്റായ മാർച്ച് ഡു ഫിലിം ഈ വർഷത്തെ കാനിൽ മെയ് മാസത്തിൽ വടക്കൻ അവതരിപ്പിക്കും. 
വടക്കൻ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ഡബ്ബ് ചെയ്യാനും മറ്റ് പ്രാദേശിക ഭാഷകളിലും റിലീസ് ചെയ്യാനുള്ള പദ്ധതികൾ നിലവിൽ നടക്കുന്നു. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്
*Vadakkan Selected at The Prestigious  BIFFF*
 P.Sivaprasad
Vadakkan, starring Kishore and Shruthy Menon in the Vadakkan Universe Created by the World Class crew of Resul Pookutty, Kieko Nakahara, Bijibal, UnniR and directed by Sajeed A, proudly stands as the first Malayalam film to be featured in the International Projects Showcase section of BIFFF Market 2024.
The Brussels International Fantastic Film Festival, esteemed and accredited by the FIAPF International Federation of Film Producers Associations, holds its place among the elite cadre of competitive specialized film festivals, alongside Cannes Film Festival and Locarno International Film Festival. 
Over the years, BIFFF has welcomed renowned luminaries such as Peter Jackson, Terry Gilliam, William Friedkin, Park Chan-wook, Guillermo del Toro, and many more. Securing a spot in the BIFFF market among cutting-edge projects from around the globe is a momentous achievement for the creators of Vadakkan.
Vadakkan is produced under the banner of OffbeetStudios, a subsidiary of Offbeet Media Group, Film delves deep into the realms of supernatural thriller, weaving together the enigmatic tapestry of ancient North Malabar folklore.
Reacting to the news, Rahul Sadasivan, director of acclaimed works like Bramayugam and Bhoothakaalam, expressed his elation, stating, "The international recognition garnered by Vadakkan is immensely gratifying. This acknowledgment of paranormal and supernatural themes within Malayalam cinema on a global stage fills me with pride, reaffirming the diversity and creativity of our industry."
Offbeet Media Group Founder & Producer,  Jaideep Singh  added, "With Vadakkan, our aim is to redefine Indian cinema by seamlessly blending hyperlocal narratives with global sensibilities supported by the world class Cast & Crew. It's more than just a supernatural thriller; it's a homage to our rich cultural heritage which has massive potential to travel across the globe.”
In a concerted effort to reach diverse audiences, Vadakkan is set to be presented in May at this year's Cannes in the Marché Du Film, a film market held under the auspices of the Festival De Cannes held annually.
Vadakkan is planned to be dubbed Kannada, Tamil and Telugu with plans for releases in other regional languages also currently underway.
0 notes
24timemedia · 10 days
Text
Tumblr media Tumblr media Tumblr media
Chiyaan62 is now #VeeraDheeraSooran Part -2, Wishing our dearest @the_real_chiyaan a very happy birthday!
Presenting the fiery title teaser for you all 🔥 https://youtu.be/0utMPC7YxDM?si=NwejAWojZmiSL_DW
HBDChiyaan #காளி #Kaali 🧨
0 notes
24timemedia · 10 days
Text
Tumblr media Tumblr media
1 million smiles! Thank you for the support!
.
.
.
youtube
.
.
.
.
.
.
.
.
.
u/orukattilorumurimovieofficial
u/ShanavasKBavakutty u/officialfejo u/RaghunathPaleri u/SapthaTharang
u/vikramadhithyanfilmsofficial u/hakim_shajahan u/narayani_gopan u/poornimaindrajith u/priyamvadakrishnan u/actorvijayaraghavan_official u/Shammithilakan_ u/jaffaridukki_official u/ganapathisp_official u/ramzan______mhmd
u/harisankar_ks u/prasant_murali u/thusharapillai_ u/manoj.zen u/eldhosearrie u/varkeyhere u/menonankit u/akrajilesh u/a_run_jos u/arunudumbanchola
u/liju_prabhakar
u/rj_anjupeter u/oldmonksdesign u/snakeplant.in
#OruKattilOruMuri #OKOM #OKOMFilm #ShanavasKBavukutty #RaghunathPaleri #HakkimShah #PoornimaIndrajith #SameerChembayil #UnnikrishnanOP #Premanandhan #Madhu #Jayagopal #Sandhosh #PriyamvadaKrishnan #Vijayaraghavan #ShammiThilakan #JaffarEdukki #GanapathiActor #RamzanMuhammed #PrasanthMurali #ThusharaPillai #ManojZen #EldhoseGeorge #ArunVarghese #AnkitMenon #SapthaTharangCreations #VikamadhithyanFilms #SnakeplantLLP
രുഗ്മാംഗദന്റെ അച്ഛന്റെ വേഷത്തിൽ ജാഫർ ഇടുക്കി; ‘ഒരു കട്ടിൽ ഒരു മുറി‘ ഏപ്രിൽ 27 മുതൽ തിയേറ്ററുകളിൽ..!!
.
.
.
.
.
.
.
.
.
.
.
u/orukattilorumurimovieofficial
u/ShanavasKBavakutty u/officialfejo u/RaghunathPaleri u/SapthaTharang
u/vikramadhithyanfilmsofficial u/hakim_shajahan u/narayani_gopan u/poornimaindrajith u/priyamvadakrishnan u/actorvijayaraghavan_official u/Shammithilakan_ u/jaffaridukki_official u/ganapathisp_official u/ramzan______mhmd
u/harisankar_ks u/prasant_murali u/thusharapillai_ u/manoj.zen u/eldhosearrie u/varkeyhere u/menonankit u/akrajilesh u/a_run_jos u/arunudumbanchola
u/liju_prabhakar
u/rj_anjupeter u/oldmonksdesign u/snakeplant.in
#OruKattilOruMuri #OKOM #OKOMFilm #ShanavasKBavukutty #RaghunathPaleri #HakkimShah #PoornimaIndrajith #SameerChembayil #UnnikrishnanOP #Premanandhan #Madhu #Jayagopal #Sandhosh #PriyamvadaKrishnan #Vijayaraghavan #ShammiThilakan #JaffarEdukki #GanapathiActor #RamzanMuhammed #PrasanthMurali #ThusharaPillai #ManojZen #EldhoseGeorge #ArunVarghese #AnkitMenon #SapthaTharangCreations #VikamadhithyanFilms #SnakeplantLLP
0 notes
24timemedia · 11 days
Text
Tumblr media Tumblr media
youtube
സിജു വിൽസൺ നായകനാകുന്ന ചിത്രം "പഞ്ചവത്സര പദ്ധതി"യുടെ ട്രയ്ലർ റിലീസായി
കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്ന "പഞ്ചവത്സര പദ്ധതി"യുടെ ട്രയ്ലർ റിലീസായി. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന "പഞ്ചവത്സര പദ്ധതി"യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂർ നിർവഹിച്ചിരിക്കുന്നു. വയനാട്, ഗുണ്ടൽപ്പേട്ട്,ഡൽഹി എന്നീ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 26 നു ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പഞ്ചവത്സര പദ്ധതിയുടെ അണിയറ പ്രവർത്തകർ ഇവരാണ് : ഡി ഓ പി : ആൽബി, എഡിറ്റർ : കിരൺ ദാസ്, ലിറിക്‌സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്‌സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ.എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.
0 notes
24timemedia · 11 days
Text
കപ്പ് എന്ന ചിത്രത്തിലെ ആദ്യ ഗാനം ഫഹദ് ഫാസിൽ പുറത്തിറക്കി. ………………………………………….. അനന്യ ഫിലിംകപ്പ്സിന്റെ ബാനറിൽ ആൽവിൻ ആന്റണി.എയ്ഞ്ചലീന മേരി എന്നിവർ നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ' കപ്പ് ' എന്ന ചിത്രത്തിന്റെ ആദ്യ ഗാനം വിഷു ദിനത്തിൽ പ്രശസ്ത നടൻ ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസി ലൂടെ പുറത്തിറങ്ങി. നവാഗതനായ സഞ്ജു വി. സാമുവലാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് വെള്ളത്തുവൽമേഘം മേഞ്ഞേ മേലെ. വെള്ളത്തൂവൽ നാവുണർന്നേ താഴെ മനുമഞ്ജിത്ത് രചിച്ച് ഷാൻ ന്ന് മാൻ ഈണമിട്ട് അശ്വിൻരാജും, സച്ചിൻ വിജയ് എന്നിവർ പാടിയ മാജിക്കൽ സോംഗ് ആണ് ഇത്. സ്പോർട്ട് സ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ്. ഇടുക്കിയിലെ കുടിയേറ്റ മേഖലയായ വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ ബാഡ്മിൻ്റൺ പ്രേമിയായ നിധിൻ എന്ന പതിനാറുകാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. ബാഡ്മിൻ്റെണിൽ ഇൻഡ്യക്കു വേണ്ടി ഒളിമ്പിക്സിൽ കളിക്കാനായിസ്വപ്നം കണ്ടു നടക്കുന്ന നിധിൻ്റെ അതിനുള്ള ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്. അതാകട്ടെ അത്യന്തം ഹൃദയഹാരിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ' തികഞ്ഞ ഫീൽ ഗുഡ് സിനിമയെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. യുവനിരയിലെ ശ്രദ്ധേയനായ മാത്യു തോമസ്സാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നിധിനെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ് റനീഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു നമിതാ പ്രമോദ്യം യുവ നടൻ കാർത്തിക് വിഷ്ണുവും കേന്ദ്രകഥാപാത്രങ്ങളായിട്ടുണ്ട് ' പുതുമുഖം റിയാഷിബുവും അനഘ സുരേന്ദ്രനുമാണനായിക മാർ ' ഇവർക്കു പുറമേ ഗുരു സോമസുന്ദരം.ഇന്ദ്രൻസ്, ജൂഡ് ആൻ്റണി ജോസഫ്, ആനന്ദ് റോഷൻ, സന്തോഷ് കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആൻ്റണി, മൃണാളിനി സൂസൻ ജോർജ്, മൃദുൽപാച്ചു,.രഞ്ജിത്ത് രാജൻ,, നന്ദു പൊതുവാൾ, നന്ദിനി ഗോപാലകൃഷ്ണൻ, അനുന്ദ്രിതാ മനു, ഐ.വി.ജുനൈസ്, അൽത്താഫ് മനാഫ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സംഗീതത്തിന് ഏറെ പ്രാധസ്യമുള്ള ഈ ചിത്രത്തിൽ മൊത്തം അഞ്ചു ഗാനങ്ങളാണുള്ളത്. ഷാൻ റഹ്മാനാണ് എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. പശ്ചാത്തല സംഗീതം - ജിഷ്ണു തിലക് . നാലു ഗാനങ്ങൾ മനു മഞ്ജിത്തും, ഒരു ഗാനം ആർ.സി.യും രചിച്ചിരിക്കുന്നു. അഖിലേഷ് ലതാ രാജും, ഡെൻസൺ ഡ്യൂറോ മുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - നിഖിൽ. എസ്. പ്രവീൺ എഡിറ്റർ - റെക്സൺ ജോസഫ്. കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് - ജിതേഷ് പൊയ്യ , കോസ്റ്റ്യം -ഡിസൈൻ - നിസ്സാർ റഹ്‌ മത്ത്. ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -മുകേഷ് വിഷ്ണു - രഞ്ജിത്ത് മോഹൻ- പ്രൊജക്റ്റ് ഡിസൈനർ - മനോജ് കുമാർ. പ്രൊഡക്ഷൻ മാനേജ്വർ - വിനു കൃഷ്ണൻ. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - പൗലോസ് കുറുമുറ്റം പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ- നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു. വാഴുർ ജോസ്. ഫോട്ടോ - സിബി ചീരൻ വാഴൂർ ജോസ്.
youtube
0 notes